RELEVANCE OF ROUTINE INFANT DEVELOPMENT CHECK UP
RELEVANCE OF ROUTINE INFANT DEVELOPMENT CHECK UP
പുതിയ
വാഹനം വാങ്ങുമ്പോള്‍ കമ്പനിക്കാര്‍ ആദ്യം കുറച്ചു കാലത്തേക്ക് ‘ 3 ഫ്രീ സര്‍വീസ് ‘
നല്‍കാറുണ്ട് . അത് വാഹനം ദീര്‍ഘകാലം സുഗമായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതല്‍
നടപടിയാണ്. എന്തെകിലും പ്രശ്നം ഉള്ളതുകൊണ്ടല്ല അത് ചെയ്യുന്നത്. കുഴപ്പം ഒന്നും
ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്താനും എന്തെങ്കിലും ചെറിയ വ്യത്യാസങ്ങള്‍
ഉണ്ടെങ്കില്‍ അത് കൂടിക്കൂടി വലിയ പ്രശ്നം ആകാതെ നേരത്തെ പരിഹരിക്കാനും ആണ്. വണ്ടി
ഓടിത്തെളിയുന്നത് അനുസരിച്ച് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും പരിഹരിക്കാനാണ് 3 സര്‍വീസുകള്‍ ഇടവേളകള്‍ ഇട്ട്
ചെയ്യുന്നത്. ഇവയെല്ലാം വാഹനത്തിന്‍റെ ആദ്യകാലത്ത് മാത്രമേ നല്‍കുകയുള്ളൂ . കാരണം
വണ്ടിയുടെ ആദ്യകാങ്ങളില്‍ ആണ് ഇത്തരം കുഴപ്പങ്ങള്‍ ഉണ്ടാകാന്‍ കൂടുതല്‍ സാദ്ധ്യത
വണ്ടികളുടെ
ഇത്തരം ഫ്രീ സര്‍വിസുകള്‍ പ്രയോജനപ്പെടുത്താത്ത ആരെയും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ
വാഹനത്തെക്കാള്‍ സ്നേഹിക്കുന്ന, വിലമതിക്കുന്ന
സ്വന്തം കുഞ്ഞിന്‍റെ കാര്യത്തില്‍ ഇത് കൃത്യമായി ചെയ്യുന്ന ആരെയും ഞാന്‍
കാണുന്നില്ല.
ഒരു
കുഞ്ഞ് ഉണ്ടായാല്‍ അതിനും വണ്ടിയുടെ കാര്യത്തില്‍ എന്നപോലെ അതേ ഉദ്ദേശത്തോടെ, അതായതു കുഞ്ഞിന്‍റെ ഭാവി ജീവിതം സുഗമ മാക്കാനും കഴിവുകളുടെ വളര്‍ച്ചക്ക്
തടസ്സം ഉണ്ടാകാതിരിക്കാനും. എന്തെകിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത്
പിന്നീട് വലിയ പ്രശ്നം ആകാതിരിക്കാനും ഉള്ള മുന്‍കരുതല്‍, കുട്ടിയുടെ കാര്യത്തിലും ജനിച്ചു
ആദ്യമാസങ്ങളില്‍/വയസ്സുകളില്‍ നടത്തണം എന്ന്
പറയുന്നത് .വാഹനത്തിന്
എന്നപോലെ ഒരു മുന്‍ കരുതല്‍ ആയിട്ടാണ്
ഇത്തരം ചെക്കപ്പുകള്‍ നടത്തുന്നത്.
അല്ലാതെ കുഴപ്പങ്ങള്‍ ഉള്ളത് കൊണ്ടല്ല ഡെവലപ്മെന്‍റ് പരിശോധന നടത്തുന്നത്
ജീവിതത്തിന്‍റെ
ആരംഭകാലത്തില്‍ കുഞ്ഞിന്‍റെ നല്ല ഭാവിയെക്കരുതി ക്രമീകരിച്ചിട്ടുള്ള ഇത്തരം
ചെക്കപ്പുകള്‍/സേവനങ്ങള്‍ മാതാപിതാക്കള്‍ പ്രയോജനപ്പെടുത്താത് അറിയാതെ ചെയ്യുന്ന
അവഗണനയോ തെറ്റായ സമീപനമോ ഏതായാലും അത് ശരിയല്ല. കാരണം കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞാന്‍
കാണുന്ന വിവിധ പ്രശ്ങ്ങള്‍ ഉള്ള ധാരാളം കുട്ടികളുടെ മാതാപിതാക്കള്‍ പറയുന്ന
ദുഖകരമായ പല്ലവി “ ആദ്യമൊന്നും അറിഞ്ഞില്ല , ആരും പറഞ്ഞു തന്നതുമില്ല” എന്നതാണ്.
കൂണുപോലെ child development തെറാപ്പി സെന്ററുകള്‍ നമ്മുടെ ചുറ്റും വളര്‍ന്നു
വരുന്നതും അവിടെ വരുന്ന മെച്ചമായി ചികിത്സിക്കാന്‍ പറ്റുന്ന പ്രായം കടന്നുപോയ കുട്ടികളും
ചികിത്സിക്കാന്‍ പെടാപ്പാട് പെടുന്ന പ്രവര്‍ത്തകരും നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഇത്തരം
മുന്‍കരുതല്‍ സേവനങ്ങള്‍ കൃത്യമായി നല്‍കേണ്ടതിന്‍റെ
ആവശ്യകതയെ ആണ്.
പിന്നീട്
കുഴപ്പങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വണ്ടിയുടെ കാര്യത്തില്‍ മറക്കാത്തത് കുഞ്ഞിന്‍റെ
കാര്യത്തില്‍ മറക്കുന്നതാണ് നമുക്ക്
പറ്റുന്ന പിഴവ്
വണ്ടിക്കു നല്‍കുന്ന ആദ്യകാല സര്‍വീസും കുഞ്ഞിന്‍റെ ആദ്യകാല ചെക്കപ്പുകളും തമ്മില്‍ എത്ര സാമ്യം ഉണ്ടെന്നു താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് കാണുക
ഇത്
കൂടാതെ ചില പ്രത്യേക കാലഘങ്ങളില്‍ വാഹന കമ്പനികള്‍ സൌജന്യ സേവനങ്ങള്‍ നല്‍കാറുണ്ട് ഉദാ. മഴക്കാല സംരക്ഷണം. കുട്ടികള്‍ക്കും
അവര്‍ സ്കൂള്‍ പഠനം ആരംഭിക്കുന്നതിനു മുന്‍പായി, പിന്നീട് പഠന ബുദ്ധിമുട്ടുകള്‍
ഉണ്ടാകുന്നത്തിനെതിരെ മുന്‍കരുതല്‍ എടുക്കുവാനും പഠന ഘടകങ്ങള്‍ ശരിയായി ആണ് പ്രവര്‍ത്തിക്കുന്നത്
എന്ന് ഉറപ്പു വരുത്താനുമുള്ള pre learning ചെക്കപ്പുകളും നല്‍കുന്നുണ്ട് 4-6 വയസ്സിനിടയില്‍ ആണ് അത്
ചെയ്യുന്നത്
Comments
Post a Comment