Posts

Showing posts from June, 2026

RELEVANCE OF ROUTINE INFANT DEVELOPMENT CHECK UP

Image
 RELEVANCE OF ROUTINE INFANT DEVELOPMENT CHECK UP  പുതിയ വാഹനം വാങ്ങുമ്പോള്‍ കമ്പനിക്കാര്‍ ആദ്യം കുറച്ചു കാലത്തേക്ക് ‘ 3 ഫ്രീ സര്‍വീസ് ‘ നല്‍കാറുണ്ട് . അത് വാഹനം ദീര്‍ഘകാലം സുഗമായി പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതല്‍ നടപടിയാണ്. എന്തെകിലും പ്രശ്നം ഉള്ളതുകൊണ്ടല്ല അത് ചെയ്യുന്നത്. കുഴപ്പം ഒന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്താനും എന്തെങ്കിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് കൂടിക്കൂടി വലിയ പ്രശ്നം ആകാതെ നേരത്തെ പരിഹരിക്കാനും ആണ്. വണ്ടി ഓടിത്തെളിയുന്നത് അനുസരിച്ച് ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും   പരിഹരിക്കാനാണ് 3 സര്‍വീസുകള്‍ ഇടവേളകള്‍ ഇട്ട് ചെയ്യുന്നത്. ഇവയെല്ലാം വാഹനത്തിന്‍റെ ആദ്യകാലത്ത് മാത്രമേ നല്‍കുകയുള്ളൂ . കാരണം വണ്ടിയുടെ ആദ്യകാങ്ങളില്‍ ആണ് ഇത്തരം കുഴപ്പങ്ങള്‍ ഉണ്ടാകാന്‍   കൂടുതല്‍ സാദ്ധ്യത വണ്ടികളുടെ ഇത്തരം ഫ്രീ സര്‍വിസുകള്‍ പ്രയോജനപ്പെടുത്താത്ത ആരെയും ഞാന്‍ കണ്ടിട്ടില്ല. പക്ഷെ വാഹനത്തെക്കാള്‍ സ്നേഹിക്കുന്ന, വിലമതിക്കുന്ന   സ്വന്തം കുഞ്ഞിന്‍റെ കാര്യത്തില്‍ ഇത് കൃത്യമായി ചെയ്യുന്ന ആരെയും ഞാന്‍ കാണുന്നില്ല. ഒരു കുഞ്ഞ് ഉണ്ടായാല്‍ അതിനും വണ്...